Saturday, March 19, 2011

My contribution to perizia : 'Reflections'-Online Photography competition



---------- Forwarded message ----------
From: Sree O S
Date: 2011/3/19
Subject: 'Reflections'-Online Photography competition
To: perizia3.0@gmail.com



Mega Bunks : The true spirit of college ലൈഫ്



കുറുകുറെ കുറുകുന്ന കുറുക്കന്‍  



In the sea of life. 
--
Sreekesh O S
8086454863




Note: i got selected; vote for me.
Vote for me 

എന്റെ സ്വന്തം.

                      ഇരുണ്ട വെളിച്ചം അതാണ്‌ എനിക്ക് എന്നും ഇഷ്ടം. പ്രകാശത്തിന്റെയും ഇരുളിന്റെയും മധ്യതയില്‍, പുലരിയുടെയും നിശയുടെയും ഇടയില്‍ സന്ധ്യ പ്രകാശിക്കുന്ന പോലെ ഒരു ROMANTIC LIGHTING.
          
    ഒരു ROMANTIC ചിന്ത.

അവളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍; അവളുടെ കുഞ്ഞു പുഞ്ചിരിയുടെ താളത്തിനൊത് ആടുന്ന കോട്ട കമ്മലുകളും, അവളുടെ അലസമായ് കിടക്കുന്ന മുടിയിഴകളിലൂടെ എങ്ങോട്റെനില്ലാതെ അലയുന്ന നീളമുള്ള കുഞ്ഞു കൈവിരലുകളും,  
    ആത്മ സംഗീതതിനൊത്  ലയമാര്‍ന്ന്‍ ഉലയുന്ന കാലില്‍ പറ്റിച്ചേര്‍ന്നു ആനന്ദിക്കുന്ന കൊളുസുകളും എല്ലാം മനസിലേക്ക് ഓടി എത്തുന്നു. 

      അവളുടെ ഉണ്ട കണ്ണുകളില്‍ കണ്ട പ്രകാശം; ഇന്നും അതിനൊത്ത ഒന്നും ഞാന്‍ കണ്ടിട്ടില്ല.

പൈങ്കിളി സാഹിത്യം പറയും പോലെ : എന്റെ പുലരിയായിരുന്നു അവള്‍; എന്നും എന്നിലേക്ക്‌ നന്മയുടെ വെളിച്ചം പകര്‍ന്നു എന്നും എനിക്കൊരു താങ്ങും തണലുമായി അവള്‍ ഉണ്ടായിരുന്നു.


     അവളിലേക്ക്‌ എന്നെ ആകര്‍ഷിച്ചത് ഇതൊന്നും ആയിരുനില്ല. എല്ലാ കാര്യത്തിലും തന്റേതായ ഒരു ചിന്താധാര സ്വന്തമായൊരു അഭിപ്രായം. പിന്നെ ഒന്നിന് മുന്‍പിലും തലകുനികത സ്വഭാവം. എന്തിനും 100 സംശയം ഉള്ള എനിക്ക് അവള്‍ ഒരു സുഹൃത്തായിരുന്നു അതിലുപരി ഞാന്‍ എന്നെ കാണാന്‍ ആഗ്രഹിച്ചതിന്റെ സ്ത്രീ രൂപമായിരുന്നു അവള്‍.

   കലാലയത്തിന്റെ കോണുകളില്‍ അവളുടെ പാദസര ധ്വനിക്കായി ഞാന്‍ കാത്തു നില്‍ക്കാറുണ്ട്. ഒരുപാട് ദൂരെ നിന്ന് കാറ്റില്‍ സല്ലപിച്ചു സ്വതന്ത്രമായി ഉലഞാടുന്ന ആ മുടിയിഴകളുടെ കൌതുകം ആസ്വദിക്കാറുണ്ട്, സ്വന്തം അഭിപ്രായതിനായ് ചാടികളിക്കിന്ന അവളുടെ ക്രോധത്തെ സ്നേഹിക്കാറുണ്ട്.

       കലാലയ ജീവിതത്തിലെ എന്റെ ആകെയുള്ള സ്വത്തു അത്... അത് അവളായിരുന്നു എന്റെ സ്വന്തം. 

Friday, January 21, 2011

A day in Bethany










മഹാ നദിയുടെ ഒഴുക്ക്.



         നാം എന്തൊക്കെ തെറ്റ് ചെയ്താലും, എത്രത്തോളം നമുക്ക് അത് തെറ്റാണു എന്ന് തോന്നിയാലും നമ്മളെ ന്യായെകരിക്കാന്‍ ഒരാളുണ്ട്; നമ്മുടെ മനസ്സ്. ചില മനസ്സുകള്‍ക്ക് ഒരു പ്രത്യേകത ഉണ്ട് എത്ര നേടിയാലും തൃപ്തി വരില്ല. ഏത് വഴിയിലൂടെ സഞ്ചരിച്ചാലും അതിലും മികവുള്ളത് തോട്ടപുറത്തെ വഴിയാണ് എന്ന് തോന്നും. ഒന്ന് മടുതാല്‍ മറ്റൊന്നിനോട് ആശ തോന്നും അത് ലഭിക്കാന്‍ Maximum ശ്രമിക്കും. എന്നാല്‍ മനസ്സിന്റെ ഈ കുതിപ്പ് ചില കാര്യങ്ങളിലെ ഉണ്ടാകു എല്ലാ കാര്യങ്ങളിലും ഈ കുതിപ്പുള്ളവര്‍ എണ്ണപെട്ടവര്‍ മാത്രം. ഈ സവിശേഷത പഠിപ്പില്‍ വന്നാല്‍ അവന്‍ കേമന്‍ എന്നാല്‍ ഇത് തന്നെ മറ്റു കാര്യങ്ങളില്‍ വന്നാല്‍ അവന്‍ മോശക്കാരന്‍.

      ഒന്നിലും തൃപ്തി വരാത്ത മനസ്സുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ജീവിക്കാന്‍ നല്ല ചിലവും. ഈ ആഗ്രഹ സാധ്യത്തിനൊക്കെ പണം വേണ്ടേ. ഇത് മനസ്സില്‍ പറയുമ്പോള്‍ എന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയുടെ അര്‍ഥം ഇന്ന് എനിക്കുയ് അന്യമാണ് മനസിനുള്ളിലെ ചില വാതിലുകളുടെ താക്കോല്‍ എനിക്ക് ലഭ്യമല്ല.

     മനസിനുള്ളില്‍ രാഗങ്ങള്‍ മൂളുന്നവനാണ് ഞാന്‍ രാഗവും താളവും ഞാന്‍ അറിഞ്ഞിട്ടില്ല  ഏതാണ്‌ മൂളുന്നത് എന്ന് പോലും അറിയില്ല എന്നാലും സദാസമയവും മനസിനെ ഉണര്‍ത്താന്‍ ഈ മൂളിപാട്ടിനു കഴിയുന്നു.

    ഹിന്ദുസ്ഥാനിയാണ് മിക്കപ്പോളും; എന്നോ കേട്ടുമറന്ന ഒരു ഗാനം താളം പോലും ഓര്‍മ്മയില്ല എന്നാലും മനസിന്‍റെ ഏതോ പൊടിപിടിച്ച ഒരു ഗ്രാമഫോണില്‍ നിന്നും ആ ഗാനം ഞാന്‍ കേള്‍ക്കാറുണ്ട്.

   ചിലപ്പോള്‍ തോന്നും ഇത് താന്‍സന്‍ പാടി മഴപെയിച്ച മേഘമല്‍ഹാര്‍ രാഗം ആണോ എന്ന്, മനസിനെ കുളിരണിയിക്കുന്ന വിങ്ങലുകളുടെ കൂട്ടുകാരനായ ആ രാഗം.




         "I Love to walk in rain so that no one can see my tears...!!!" ചിലപ്പോള്‍ ഞാന്‍ കരയാറുണ്ട് ഒരു പേമാരി പോലെ ഈ രാഗം കേള്‍ക്കുമ്പോള്‍ പിന്നെ ഒരു ശാന്തതയാണ് പ്രണയാതുരമായ ഗസലുകള്‍ ഒഴുകിയെത്തുന്ന ഒരു പൂങ്കാവനം ആകും മനസ്സ് പിന്നീട്. 

    പിന്നീടു എപ്പോഴോ ശാന്തതയെ കീറിമുറിച്ചു ഒരു മുഖവുര പോലും ഇല്ലാതെ പായും മുഖങ്ങള്‍ പലതും മനസ്സില്‍; ഒരു സിനിമ കഥ പോലെ ഓടി മറയും. പിന്നെ ഗസലുകളില്ല ഇല്ല മനസിനെ കീറിമുറിക്കുന്ന METAL ROCK GUITAR ഇന്റെയും DRUMS ഇന്റെയും ശബ്ദ വീചികള്‍. മനസ്സ് തിരിച്ചെത്തി എവിടേക്ക് ഒഴുകുന്നു എന്ന് അറിയാത്ത ആ മഹാ നദിയിലേക്ക്.

Wednesday, January 5, 2011

കാറ്റില്‍ ആടുമ്പോള്‍.

        
 Autograph ന്‍റെ താളുകള്‍ മറയുമ്പോള്‍, മറയ്ക്കുമ്പോള്‍ ഞാന്‍ വേദനിക്കുന്നുണ്ടോ? ഇല്ലെന്നു പറഞ്ഞാലും വേദനിക്കുന്നുണ്ട്‌ എവിടെയോ. എന്നില്‍ പ്രതീക്ഷകള്‍  അര്‍പ്പിച്ച മാതാപിതാക്കളോട് ഞാന്‍ ചെയ്ത തെറ്റുകളുടെ വേദിന. എന്നെ വലിയ ഒരു സ്ഥാനത് കാണാന്‍ ആഗ്രഹിച്ച അധ്യാപകരുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തതിന്റെ വേദിന. അവളുടെ കൂടെ ഒരു ജീവിതം, അത് നടക്കില്ല എന്ന് അറിഞ്ഞിട്ടും അവള്‍ക്കു ആശ കൊടുത്തു ചതിച്ചതിന്റെ വേദിന.

      ഈ പാപം എല്ലാം ഞാന്‍ എവിടെ കൊണ്ട് കളയും. "guilty is accused" എവിടെയാണ് എനിക്ക് പിഴച്ചു പോയത്? എവിടെയാണ് എന്റെ കാലു ഇടറിയത്? ജാതക ദോഷം എന്ന് പറഞ്ഞു സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിക്കുമ്പോളും മനസിന്‍റെ ഏതോ കോണില്‍ നിന്നും ഉയരുന്ന ഒരു ജല്പനം എന്നെ വല്ലാതെ അലട്ടുന്നു. ആ ശബ്ദം "നീയാണ് തെറ്റുകാരന്‍, നിന്റെയാണ് തെറ്റ് " എന്ന് അലമുറയിടുന്നു. എന്താണ് ആ തെറ്റ്, എവിടെയാണ്, എന്നാണ് എനിക്ക് അത് സംഭവിച്ചത്; തിരയുകയാണ് ഞാന്‍ അത്; സ്വപ്‌നങ്ങള്‍ തകര്‍ത്ത, വിശ്വാസങ്ങള്‍ കാറ്റില്‍ പരാതിയ, ആ തെറ്റിനെ. ഇതിനെ തേടി മനസിന്‍റെ വഴികളിലൂടെ ഓര്‍മ്മയുടെ ഇടനാഴികളിലൂടെ ആ ഇളകിയ കോണി പടവും നോക്കി.
      
        എവിടെ തുടങ്ങണം എന്നോ എങ്ങിനെ തുടങ്ങണം എന്നോ അറിയില്ല ഓര്‍മ്മകളുടെ ഇടനാഴികള്‍ മാറാല പിടിച്ചിരിക്കുന്നു. പൊടിയും ചളിയും നിറഞ്ഞിരിക്കുന്നു. ഈ യാത്ര അനിവാര്യം ആണ് എല്ലാം ഒന്ന് തൂത് വാരണം ഒരു ശുദ്ധികലശം പോലെ. ഇടനാഴിയില്ലെ ഓരോ മുറിയും തുറക്കാം order ആകില്ല എന്നാലും സാരല്യ adjustment അതല്ലേ ജീവിതം.

Sunday, November 14, 2010

A small chat from my lover





To my......,


    The moment when i saw u....tht looks tht went thru me....the hour...the min....the sec...tht was goin on...the feeling tht was in me...tht was gr8....
is tht the feeelin of luv????i don't knw... dews drop frm heaven...luv drop frm heart 2 heart...as your luv droppd into mine...i saw u evry time.evry moment becoz u were always in my heart...i stud bfor u leving evrythin behind...bt u didn't seem 2 notice...i came 2 b in a golden land wid al those colorful dreams abt us.......in nights i waitd 4 ur presence...in dreams u were always wid
me.in de mornin whn i wake up whn i realise tht all thos were just a dream..., evn thn i never felt disappointment becoz u were always wid me...."i luv u" was not tht i hve 2 tell u....byond tht i hve 2 say tht "i miss u" each & evry moment in my life....
                                                             urs 4ever & evr..
                                                               ..........

Thursday, October 28, 2010

മറക്കുവാന്‍ കഴിഞ്ഞെങ്കില്‍ 

എന്‍ മനതാരിലെ കുഞ്ഞു മഴത്തുള്ളിയായ്
വന്നൊരെന്‍ സ്വപ്നമേ
പുതുവസന്തമായ് സ്നേഹവര്‍ഷമായ്
സ്വന്തമായോരെന്‍ ഇഷ്ടമേ
മറ്റാരും കാണാതെ ആരോരുമറിയാതെ
തോഴിയായ് മാറിയെന്‍ കണ്മണി
 സ്വപ്നമാം ജീവിതം മുന്നില്‍ തുറന്നു നീ
എങ്ങോ പാറി പറന്നിടുമ്പോള്‍
എന്തിനു വേണ്ടി നാം ശിഥിലമാം
ബന്ധങ്ങള്‍ നെയ്തുകൂട്ടി
ഇന്ന് ഞാന്‍ തേടുന്നു പാറി  പറന്നൊരാ
കിളിയെ, എന്‍ രാക്കിളിയെ
മറക്കുവാന്‍ കഴിഞ്ഞെങ്കില്‍  പിരിയുവാന്‍ കഴിഞ്ഞെങ്കില്‍
നഷ്ടമായോരാ രാക്കിളിയെ