Saturday, March 19, 2011

എന്റെ സ്വന്തം.

                      ഇരുണ്ട വെളിച്ചം അതാണ്‌ എനിക്ക് എന്നും ഇഷ്ടം. പ്രകാശത്തിന്റെയും ഇരുളിന്റെയും മധ്യതയില്‍, പുലരിയുടെയും നിശയുടെയും ഇടയില്‍ സന്ധ്യ പ്രകാശിക്കുന്ന പോലെ ഒരു ROMANTIC LIGHTING.
          
    ഒരു ROMANTIC ചിന്ത.

അവളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍; അവളുടെ കുഞ്ഞു പുഞ്ചിരിയുടെ താളത്തിനൊത് ആടുന്ന കോട്ട കമ്മലുകളും, അവളുടെ അലസമായ് കിടക്കുന്ന മുടിയിഴകളിലൂടെ എങ്ങോട്റെനില്ലാതെ അലയുന്ന നീളമുള്ള കുഞ്ഞു കൈവിരലുകളും,  
    ആത്മ സംഗീതതിനൊത്  ലയമാര്‍ന്ന്‍ ഉലയുന്ന കാലില്‍ പറ്റിച്ചേര്‍ന്നു ആനന്ദിക്കുന്ന കൊളുസുകളും എല്ലാം മനസിലേക്ക് ഓടി എത്തുന്നു. 

      അവളുടെ ഉണ്ട കണ്ണുകളില്‍ കണ്ട പ്രകാശം; ഇന്നും അതിനൊത്ത ഒന്നും ഞാന്‍ കണ്ടിട്ടില്ല.

പൈങ്കിളി സാഹിത്യം പറയും പോലെ : എന്റെ പുലരിയായിരുന്നു അവള്‍; എന്നും എന്നിലേക്ക്‌ നന്മയുടെ വെളിച്ചം പകര്‍ന്നു എന്നും എനിക്കൊരു താങ്ങും തണലുമായി അവള്‍ ഉണ്ടായിരുന്നു.


     അവളിലേക്ക്‌ എന്നെ ആകര്‍ഷിച്ചത് ഇതൊന്നും ആയിരുനില്ല. എല്ലാ കാര്യത്തിലും തന്റേതായ ഒരു ചിന്താധാര സ്വന്തമായൊരു അഭിപ്രായം. പിന്നെ ഒന്നിന് മുന്‍പിലും തലകുനികത സ്വഭാവം. എന്തിനും 100 സംശയം ഉള്ള എനിക്ക് അവള്‍ ഒരു സുഹൃത്തായിരുന്നു അതിലുപരി ഞാന്‍ എന്നെ കാണാന്‍ ആഗ്രഹിച്ചതിന്റെ സ്ത്രീ രൂപമായിരുന്നു അവള്‍.

   കലാലയത്തിന്റെ കോണുകളില്‍ അവളുടെ പാദസര ധ്വനിക്കായി ഞാന്‍ കാത്തു നില്‍ക്കാറുണ്ട്. ഒരുപാട് ദൂരെ നിന്ന് കാറ്റില്‍ സല്ലപിച്ചു സ്വതന്ത്രമായി ഉലഞാടുന്ന ആ മുടിയിഴകളുടെ കൌതുകം ആസ്വദിക്കാറുണ്ട്, സ്വന്തം അഭിപ്രായതിനായ് ചാടികളിക്കിന്ന അവളുടെ ക്രോധത്തെ സ്നേഹിക്കാറുണ്ട്.

       കലാലയ ജീവിതത്തിലെ എന്റെ ആകെയുള്ള സ്വത്തു അത്... അത് അവളായിരുന്നു എന്റെ സ്വന്തം. 

No comments:

Post a Comment