Friday, January 21, 2011
മഹാ നദിയുടെ ഒഴുക്ക്.
നാം എന്തൊക്കെ തെറ്റ് ചെയ്താലും, എത്രത്തോളം നമുക്ക് അത് തെറ്റാണു എന്ന് തോന്നിയാലും നമ്മളെ ന്യായെകരിക്കാന്‍ ഒരാളുണ്ട്; നമ്മുടെ മനസ്സ്. ചില മനസ്സുകള്‍ക്ക് ഒരു പ്രത്യേകത ഉണ്ട് എത്ര നേടിയാലും തൃപ്തി വരില്ല. ഏത് വഴിയിലൂടെ സഞ്ചരിച്ചാലും അതിലും മികവുള്ളത് തോട്ടപുറത്തെ വഴിയാണ് എന്ന് തോന്നും. ഒന്ന് മടുതാല്‍ മറ്റൊന്നിനോട് ആശ തോന്നും അത് ലഭിക്കാന്‍ Maximum ശ്രമിക്കും. എന്നാല്‍ മനസ്സിന്റെ ഈ കുതിപ്പ് ചില കാര്യങ്ങളിലെ ഉണ്ടാകു എല്ലാ കാര്യങ്ങളിലും ഈ കുതിപ്പുള്ളവര്‍ എണ്ണപെട്ടവര്‍ മാത്രം. ഈ സവിശേഷത പഠിപ്പില്‍ വന്നാല്‍ അവന്‍ കേമന്‍ എന്നാല്‍ ഇത് തന്നെ മറ്റു കാര്യങ്ങളില്‍ വന്നാല്‍ അവന്‍ മോശക്കാരന്‍.
ഒന്നിലും തൃപ്തി വരാത്ത മനസ്സുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ജീവിക്കാന്‍ നല്ല ചിലവും. ഈ ആഗ്രഹ സാധ്യത്തിനൊക്കെ പണം വേണ്ടേ. ഇത് മനസ്സില്‍ പറയുമ്പോള്‍ എന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയുടെ അര്‍ഥം ഇന്ന് എനിക്കുയ് അന്യമാണ് മനസിനുള്ളിലെ ചില വാതിലുകളുടെ താക്കോല്‍ എനിക്ക് ലഭ്യമല്ല.
മനസിനുള്ളില്‍ രാഗങ്ങള്‍ മൂളുന്നവനാണ് ഞാന്‍ രാഗവും താളവും ഞാന്‍ അറിഞ്ഞിട്ടില്ല ഏതാണ് മൂളുന്നത് എന്ന് പോലും അറിയില്ല എന്നാലും സദാസമയവും മനസിനെ ഉണര്‍ത്താന്‍ ഈ മൂളിപാട്ടിനു കഴിയുന്നു.
ഹിന്ദുസ്ഥാനിയാണ് മിക്കപ്പോളും; എന്നോ കേട്ടുമറന്ന ഒരു ഗാനം താളം പോലും ഓര്‍മ്മയില്ല എന്നാലും മനസിന്‍റെ ഏതോ പൊടിപിടിച്ച ഒരു ഗ്രാമഫോണില്‍ നിന്നും ആ ഗാനം ഞാന്‍ കേള്‍ക്കാറുണ്ട്.
ചിലപ്പോള്‍ തോന്നും ഇത് താന്‍സന്‍ പാടി മഴപെയിച്ച മേഘമല്‍ഹാര്‍ രാഗം ആണോ എന്ന്, മനസിനെ കുളിരണിയിക്കുന്ന വിങ്ങലുകളുടെ കൂട്ടുകാരനായ ആ രാഗം.
"I Love to walk in rain so that no one can see my tears...!!!" ചിലപ്പോള്‍ ഞാന്‍ കരയാറുണ്ട് ഒരു പേമാരി പോലെ ഈ രാഗം കേള്‍ക്കുമ്പോള്‍ പിന്നെ ഒരു ശാന്തതയാണ് പ്രണയാതുരമായ ഗസലുകള്‍ ഒഴുകിയെത്തുന്ന ഒരു പൂങ്കാവനം ആകും മനസ്സ് പിന്നീട്.
പിന്നീടു എപ്പോഴോ ശാന്തതയെ കീറിമുറിച്ചു ഒരു മുഖവുര പോലും ഇല്ലാതെ പായും മുഖങ്ങള്‍ പലതും മനസ്സില്‍; ഒരു സിനിമ കഥ പോലെ ഓടി മറയും. പിന്നെ ഗസലുകളില്ല ഇല്ല മനസിനെ കീറിമുറിക്കുന്ന METAL ROCK GUITAR ഇന്റെയും DRUMS ഇന്റെയും ശബ്ദ വീചികള്‍. മനസ്സ് തിരിച്ചെത്തി എവിടേക്ക് ഒഴുകുന്നു എന്ന് അറിയാത്ത ആ മഹാ നദിയിലേക്ക്.
Wednesday, January 5, 2011
കാറ്റില്‍ ആടുമ്പോള്‍.
Autograph ന്‍റെ താളുകള്‍ മറയുമ്പോള്‍, മറയ്ക്കുമ്പോള്‍ ഞാന്‍ വേദനിക്കുന്നുണ്ടോ? ഇല്ലെന്നു പറഞ്ഞാലും വേദനിക്കുന്നുണ്ട് എവിടെയോ. എന്നില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ച മാതാപിതാക്കളോട് ഞാന്‍ ചെയ്ത തെറ്റുകളുടെ വേദിന. എന്നെ വലിയ ഒരു സ്ഥാനത് കാണാന്‍ ആഗ്രഹിച്ച അധ്യാപകരുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തതിന്റെ വേദിന. അവളുടെ കൂടെ ഒരു ജീവിതം, അത് നടക്കില്ല എന്ന് അറിഞ്ഞിട്ടും അവള്‍ക്കു ആശ കൊടുത്തു ചതിച്ചതിന്റെ വേദിന.
ഈ പാപം എല്ലാം ഞാന്‍ എവിടെ കൊണ്ട് കളയും. "guilty is accused" എവിടെയാണ് എനിക്ക് പിഴച്ചു പോയത്? എവിടെയാണ് എന്റെ കാലു ഇടറിയത്? ജാതക ദോഷം എന്ന് പറഞ്ഞു സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിക്കുമ്പോളും മനസിന്‍റെ ഏതോ കോണില്‍ നിന്നും ഉയരുന്ന ഒരു ജല്പനം എന്നെ വല്ലാതെ അലട്ടുന്നു. ആ ശബ്ദം "നീയാണ് തെറ്റുകാരന്‍, നിന്റെയാണ് തെറ്റ് " എന്ന് അലമുറയിടുന്നു. എന്താണ് ആ തെറ്റ്, എവിടെയാണ്, എന്നാണ് എനിക്ക് അത് സംഭവിച്ചത്; തിരയുകയാണ് ഞാന്‍ അത്; സ്വപ്‌നങ്ങള്‍ തകര്‍ത്ത, വിശ്വാസങ്ങള്‍ കാറ്റില്‍ പരാതിയ, ആ തെറ്റിനെ. ഇതിനെ തേടി മനസിന്‍റെ വഴികളിലൂടെ ഓര്‍മ്മയുടെ ഇടനാഴികളിലൂടെ ആ ഇളകിയ കോണി പടവും നോക്കി.
എവിടെ തുടങ്ങണം എന്നോ എങ്ങിനെ തുടങ്ങണം എന്നോ അറിയില്ല ഓര്‍മ്മകളുടെ ഇടനാഴികള്‍ മാറാല പിടിച്ചിരിക്കുന്നു. പൊടിയും ചളിയും നിറഞ്ഞിരിക്കുന്നു. ഈ യാത്ര അനിവാര്യം ആണ് എല്ലാം ഒന്ന് തൂത് വാരണം ഒരു ശുദ്ധികലശം പോലെ. ഇടനാഴിയില്ലെ ഓരോ മുറിയും തുറക്കാം order ആകില്ല എന്നാലും സാരല്യ adjustment അതല്ലേ ജീവിതം.
Subscribe to:
Posts (Atom)