Friday, January 21, 2011

മഹാ നദിയുടെ ഒഴുക്ക്.



         നാം എന്തൊക്കെ തെറ്റ് ചെയ്താലും, എത്രത്തോളം നമുക്ക് അത് തെറ്റാണു എന്ന് തോന്നിയാലും നമ്മളെ ന്യായെകരിക്കാന്‍ ഒരാളുണ്ട്; നമ്മുടെ മനസ്സ്. ചില മനസ്സുകള്‍ക്ക് ഒരു പ്രത്യേകത ഉണ്ട് എത്ര നേടിയാലും തൃപ്തി വരില്ല. ഏത് വഴിയിലൂടെ സഞ്ചരിച്ചാലും അതിലും മികവുള്ളത് തോട്ടപുറത്തെ വഴിയാണ് എന്ന് തോന്നും. ഒന്ന് മടുതാല്‍ മറ്റൊന്നിനോട് ആശ തോന്നും അത് ലഭിക്കാന്‍ Maximum ശ്രമിക്കും. എന്നാല്‍ മനസ്സിന്റെ ഈ കുതിപ്പ് ചില കാര്യങ്ങളിലെ ഉണ്ടാകു എല്ലാ കാര്യങ്ങളിലും ഈ കുതിപ്പുള്ളവര്‍ എണ്ണപെട്ടവര്‍ മാത്രം. ഈ സവിശേഷത പഠിപ്പില്‍ വന്നാല്‍ അവന്‍ കേമന്‍ എന്നാല്‍ ഇത് തന്നെ മറ്റു കാര്യങ്ങളില്‍ വന്നാല്‍ അവന്‍ മോശക്കാരന്‍.

      ഒന്നിലും തൃപ്തി വരാത്ത മനസ്സുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ജീവിക്കാന്‍ നല്ല ചിലവും. ഈ ആഗ്രഹ സാധ്യത്തിനൊക്കെ പണം വേണ്ടേ. ഇത് മനസ്സില്‍ പറയുമ്പോള്‍ എന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയുടെ അര്‍ഥം ഇന്ന് എനിക്കുയ് അന്യമാണ് മനസിനുള്ളിലെ ചില വാതിലുകളുടെ താക്കോല്‍ എനിക്ക് ലഭ്യമല്ല.

     മനസിനുള്ളില്‍ രാഗങ്ങള്‍ മൂളുന്നവനാണ് ഞാന്‍ രാഗവും താളവും ഞാന്‍ അറിഞ്ഞിട്ടില്ല  ഏതാണ്‌ മൂളുന്നത് എന്ന് പോലും അറിയില്ല എന്നാലും സദാസമയവും മനസിനെ ഉണര്‍ത്താന്‍ ഈ മൂളിപാട്ടിനു കഴിയുന്നു.

    ഹിന്ദുസ്ഥാനിയാണ് മിക്കപ്പോളും; എന്നോ കേട്ടുമറന്ന ഒരു ഗാനം താളം പോലും ഓര്‍മ്മയില്ല എന്നാലും മനസിന്‍റെ ഏതോ പൊടിപിടിച്ച ഒരു ഗ്രാമഫോണില്‍ നിന്നും ആ ഗാനം ഞാന്‍ കേള്‍ക്കാറുണ്ട്.

   ചിലപ്പോള്‍ തോന്നും ഇത് താന്‍സന്‍ പാടി മഴപെയിച്ച മേഘമല്‍ഹാര്‍ രാഗം ആണോ എന്ന്, മനസിനെ കുളിരണിയിക്കുന്ന വിങ്ങലുകളുടെ കൂട്ടുകാരനായ ആ രാഗം.




         "I Love to walk in rain so that no one can see my tears...!!!" ചിലപ്പോള്‍ ഞാന്‍ കരയാറുണ്ട് ഒരു പേമാരി പോലെ ഈ രാഗം കേള്‍ക്കുമ്പോള്‍ പിന്നെ ഒരു ശാന്തതയാണ് പ്രണയാതുരമായ ഗസലുകള്‍ ഒഴുകിയെത്തുന്ന ഒരു പൂങ്കാവനം ആകും മനസ്സ് പിന്നീട്. 

    പിന്നീടു എപ്പോഴോ ശാന്തതയെ കീറിമുറിച്ചു ഒരു മുഖവുര പോലും ഇല്ലാതെ പായും മുഖങ്ങള്‍ പലതും മനസ്സില്‍; ഒരു സിനിമ കഥ പോലെ ഓടി മറയും. പിന്നെ ഗസലുകളില്ല ഇല്ല മനസിനെ കീറിമുറിക്കുന്ന METAL ROCK GUITAR ഇന്റെയും DRUMS ഇന്റെയും ശബ്ദ വീചികള്‍. മനസ്സ് തിരിച്ചെത്തി എവിടേക്ക് ഒഴുകുന്നു എന്ന് അറിയാത്ത ആ മഹാ നദിയിലേക്ക്.

1 comment:

  1. vayikkan sughamundu, aksharangalkku bhangikittunnathu ava sugakaramaya vayana tharumbozhanu...
    manasile moolipattu kaividathirikkuka..
    agrahangal illathathanu ippo ente prblm, life is nt alive nw.

    ReplyDelete