Autograph ന്‍റെ താളുകള്‍ മറയുമ്പോള്‍, മറയ്ക്കുമ്പോള്‍ ഞാന്‍ വേദനിക്കുന്നുണ്ടോ? ഇല്ലെന്നു പറഞ്ഞാലും വേദനിക്കുന്നുണ്ട് എവിടെയോ. എന്നില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ച മാതാപിതാക്കളോട് ഞാന്‍ ചെയ്ത തെറ്റുകളുടെ വേദിന. എന്നെ വലിയ ഒരു സ്ഥാനത് കാണാന്‍ ആഗ്രഹിച്ച അധ്യാപകരുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തതിന്റെ വേദിന. അവളുടെ കൂടെ ഒരു ജീവിതം, അത് നടക്കില്ല എന്ന് അറിഞ്ഞിട്ടും അവള്‍ക്കു ആശ കൊടുത്തു ചതിച്ചതിന്റെ വേദിന.
ഈ പാപം എല്ലാം ഞാന്‍ എവിടെ കൊണ്ട് കളയും. "guilty is accused" എവിടെയാണ് എനിക്ക് പിഴച്ചു പോയത്? എവിടെയാണ് എന്റെ കാലു ഇടറിയത്? ജാതക ദോഷം എന്ന് പറഞ്ഞു സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിക്കുമ്പോളും മനസിന്‍റെ ഏതോ കോണില്‍ നിന്നും ഉയരുന്ന ഒരു ജല്പനം എന്നെ വല്ലാതെ അലട്ടുന്നു. ആ ശബ്ദം "നീയാണ് തെറ്റുകാരന്‍, നിന്റെയാണ് തെറ്റ് " എന്ന് അലമുറയിടുന്നു. എന്താണ് ആ തെറ്റ്, എവിടെയാണ്, എന്നാണ് എനിക്ക് അത് സംഭവിച്ചത്; തിരയുകയാണ് ഞാന്‍ അത്; സ്വപ്‌നങ്ങള്‍ തകര്‍ത്ത, വിശ്വാസങ്ങള്‍ കാറ്റില്‍ പരാതിയ, ആ തെറ്റിനെ. ഇതിനെ തേടി മനസിന്‍റെ വഴികളിലൂടെ ഓര്‍മ്മയുടെ ഇടനാഴികളിലൂടെ ആ ഇളകിയ കോണി പടവും നോക്കി.
എവിടെ തുടങ്ങണം എന്നോ എങ്ങിനെ തുടങ്ങണം എന്നോ അറിയില്ല ഓര്‍മ്മകളുടെ ഇടനാഴികള്‍ മാറാല പിടിച്ചിരിക്കുന്നു. പൊടിയും ചളിയും നിറഞ്ഞിരിക്കുന്നു. ഈ യാത്ര അനിവാര്യം ആണ് എല്ലാം ഒന്ന് തൂത് വാരണം ഒരു ശുദ്ധികലശം പോലെ. ഇടനാഴിയില്ലെ ഓരോ മുറിയും തുറക്കാം order ആകില്ല എന്നാലും സാരല്യ adjustment അതല്ലേ ജീവിതം.
ithrakkokke venayirunno???????
ReplyDeleteEntha prshnam??
ReplyDeleteda.....you can use malayalam for the title also...just type it in the post and copy it to it. I think it is better to use malayalam as I'm little confused about the title!
ReplyDeleteകാറ്റില്‍ ആടുമ്പോള്‍ ആണോ? അതോ കാട്ടില്‍ ആടുമ്പോള്‍ എന്നോ?
ippo k alle?
ReplyDelete